തിരുവനന്തപുരം: തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് എഡിജിപി എം ആര്‍ അജിത് കുമാറു നല്‍കിയ മൊഴിക്കെതിരേ പരാതിയുമായി ഇന്റലിജന്റ്സ് വിഭാഗം മേധാവി പി വിജയന്‍.
അജിത് കുമാര്‍ നല്‍കിയ മൊഴി പച്ചക്കള്ളമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പി വിജയന്‍ ഡി ജി പിക്ക് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി.
കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി പി വിജയന് ബന്ധമുണ്ടെന്ന് എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് എഡിജിപി പറയുന്നത്. ഡിജിപി എസ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്ക് മുന്നിലാണ് അദ്ദേഹം ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുജിത് ദാസ് നേരത്തെതന്നെ ഇക്കാര്യം നിഷേധിച്ചിരുന്നു.