ബിൽ ഗേറ്റ്സിന് ചായ വിറ്റ ഡോളി ചായ് വാല ദുബായിലെ ബുർജ് ഖലീഫയിൽ കാപ്പി കുടിക്കാൻ പോയപ്പോൾ…

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിന് ചായ വിളമ്പി ഇൻ്റർനെറ്റ് സെൻസേഷനായി മാറിയ ഡോളി ചായ്‌വാല അടുത്തിടെ ദുബായ് ബുർജ് ഖലീഫ സന്ദർശിച്ച് വീണ്ടും വൈറലായി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഡോളി ചായാവാല ദുബായിലെ ബുർജ് ഖലീഫ കാണാൻ പോയത്. അതിന്റെ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്യുകയും വീണ്ടും ഹിറ്റാകുകയും ചെയ്തിരിക്കുകയാണ്.

വിഡിയോയിൽ ഒരുപോഷ് വാഹനത്തിൽ കയറി ഡോളി ബുർജ് ഖലീഫ നിൽക്കുന്ന സ്ഥലത്ത് എത്തുന്നു, അതിനുശേഷം അദ്ദേഹത്തെ ‘ബഡേ ഭായ് ഛോട്ടേ ഭായ്’ എന്ന് വിളിക്കുന്ന രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് സ്വാഗതം ചെയ്യുന്നു.

അടുത്തതായി, ബുർജ് ഖലീഫയുടെ 148-ാം നിലയിൽ നിന്ന് ദുബായുടെ അതിമനോഹരമായ ആകാശ കാഴ്ച ആസ്വദിക്കുന്ന ഡോളിയെ നമുക്ക് കാണാം. പിന്നീട് അദ്ദേഹം ഒരു കപ്പ് കാപ്പി കുടിക്കുകയാണ്.. ഇതുവരെ 13 ദശലക്ഷത്തിലധികം വ്യൂസ് നേടിയ ക്ലിപ്പ് അവസാനിക്കുന്നത് അദ്ദേഹം കാറിൽ കോംപ്ലക്‌സിൽ നിന്ന് പുറത്തുകടക്കുന്ന ദൃശ്യത്തിലൂടെയാണ്.

വിഡിയോ പങ്കിട്ടുകൊണ്ട് ഡോളി , “ഏക് കോഫി പൈൻ ബുർജ് ഖലീഫ കെ ടോപ് പെ ഗയേ’. (വെറുതെ ഒരു കാപ്പി കുടിക്കാൻ ബുർജ് ഖലീഫ വരെ പോയതാണ്) എന്ന് കുറിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ, മൈക്രോസോഫ്റ്റിൻ്റെ മുതലാളി ബിൽ ഗേറ്റ്‌സ് ഇന്ത്യയിൽ വന്നപ്പോൾ ഡോളിയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിക്കുന്ന വിഡിയോ One Chai Please എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്യുകയും ഡോളി ഇൻ്റർനെറ്റിൽ തരംഗമായി മാറുകയും ചെയ്തിരുന്നു.

Internet Sensation Dolly Chaiwallah In Burg Khalifa

More Stories from this section

family-dental
witywide