തിരുവനന്തപുരം: നടിയുടെ ബലാത്സംഗ പരാതിയെത്തുടര്‍ന്നുണ്ടായ കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയ അന്വേഷണ സംഘത്തിന് മൂക്കുകയറിട്ട് സര്‍ക്കാര്‍. മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതില്‍ നിന്നും അന്വേഷണ സംഘത്ത സര്‍ക്കാര്‍ വിലക്കിയതായി റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇടപെടലുമായി ആഭ്യന്തര വകുപ്പിന്റെ എത്തിയത്.
ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുകേഷിന്റെ കേസില്‍ അപ്പീല്‍ നല്‍കണമെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനായി അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിനിടെയാണ് സര്‍ക്കാരിന്റെ അസാധാരണ ഇടപെടലുണ്ടായത്. ഇതോടെ മുകേഷിന് സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാരെന്നാണ് പരക്കെ ആരോപണം ഉയരുന്നത്. അതേസമയം, മുകേഷിന്റെ കാര്യത്തില്‍ അപ്പീല്‍ അനുമതി ഇല്ലെങ്കില്‍ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിലും അപ്പീല്‍ നല്‍കില്ലെന്നാണ് വിവരം.