
ഹൂസ്റ്റണ്‍ : ഐപിസി ഹൂസ്റ്റണ്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 4 മുതല്‍ 6 വരെ 4660 S. Sam Houston PKWY E, TX 77048 ല്‍ നടക്കും. ഐപിസി കോഴിക്കോട് സെന്റര്‍ പാസ്റ്റര്‍ ബാബു എബ്രഹാം മുഖ്യ പ്രാസംഗികനാകും. യൂത്ത് സെക്ഷനുകളില്‍ ഡാളസിലെ സിഎഫ്എന്‍ഐയിലെ അഡ്ജങ്ക്റ്റ് പ്രൊഫസര്‍ പാസ്റ്റര്‍ സ്റ്റീവ് ജോണ്‍, സിസ്റ്റേഴ്സ് മീറ്റിംഗില്‍ സിസ്റ്റര്‍ ഷെര്‍ളി ബിജി എന്നിവര്‍ സംസാരിക്കും. ബ്രദര്‍ കെ സി ജേക്കബിന്റെ നേതൃത്വത്തില്‍ ഐപിസി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും.
കണ്‍വന്‍ഷന്‍ സുഗമമായ നടത്തിപ്പിന് പാ. ഡോ. വില്‍സണ്‍ വര്‍ക്കി (പ്രസിഡന്റ്) പാ. സാം അലക്‌സ് (വൈസ് പ്രസിഡന്റ്), പാ. തോമസ് ജോസഫ് (സെക്രട്ടറി), ജോണ്‍ മാത്യു പുനലൂര്‍ (ട്രഷറര്‍) മിഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍, മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റണ്‍, വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ കെ.സി ജേക്കബ്, യൂത്ത് കോര്‍ഡിനേറ്ററായ പാസ്റ്റര്‍ ജോഷിന്‍ ജോണ്‍, ലേഡീസ് കോര്‍ഡിനേറ്റര്‍ ഡോ. മേരി ഡാനി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് (516) 288 1077 (പ്രസിഡന്റ്), (281) 9355757(സെക്രട്ടറി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.