ഡാളസില്‍ ഐപിസി മിഡ്‌വെസ്റ്റ് റീജിയന്‍ പിവൈപിഎ കണ്‍വെന്‍ഷന്‍

ഡാളസ് : ഐപിസി മിഡ് വെസ്റ്റ് റീജിയന്‍ പിവൈപിഎ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ഡാളസില്‍, മെസ്‌കിറ്റിലെ ഷാരോന്‍ ഇവന്റ് സെന്ററില്‍ വച്ച് നടക്കും. പാസ്റ്റര്‍ മൈക്ക് പാറ്റ്‌സ് (ഫ്‌ളോറിഡ) പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ പി.വൈ.പി.എ. താലന്ത് പരിശോധന നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9ന് നടക്കുന്ന ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

ഐപിസിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്‍. 26 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്ലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐപിസി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

കണ്‍വന്‍ഷന്‍ സുഗമമായ നടത്തിപ്പിന് ഷോണി തോമസ് (പ്രസിഡണ്ട് ), വെസ്ലി ആലുംമൂട്ടില്‍ (വൈസ് പ്രസിഡണ്ട്), അലന്‍ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), റോഷന്‍ വര്‍ഗീസ് (ട്രഷറര്‍), ജോണ്‍ കുരുവിള (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (972) 8141213 (പ്രസിഡണ്ട്); (972)8768369 (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

(വാര്‍ത്ത : ഫിന്നി രാജു ഹൂസ്റ്റണ്‍)

More Stories from this section

family-dental
witywide