പി പി ചെറിയാൻ
ഡിട്രോയിറ്റ് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർ ലെെൻ 547-ാം സെഷൻ നവംബർ 5 ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച യോഗം 95-ആം വയസ്സിൽ വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളുമായി നീണ്ട പോരാട്ടത്തെ തുടർന്ന് കാലം ചെയ്ത മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണക്കു മുന്പിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇതിനെ തുടർന്നു ഐ പി എൽ കോർഡിനേറ്റർ ശ്രീ. സി.വി. സാമുവൽ(ഡിട്രോയിറ്റ്) അനുശോചന സന്ദേശം വായിച്ചു.
മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഇന്‍റർനാഷണൽ പ്രയർ ലെെൻ പ്രവർത്തങ്ങളുമായി സഹകരിക്കുകയും ആവശ്യമായ ഭൗതീക ആത്മീക പിന്തുണ നൽകുകയും ചെയ്തിരുന്നതായി സി.വി. സാമുവൽ(ഡിട്രോയിറ്റ്) അനുസ്മരിച്ചു .ബാവയുടെ വിയോഗത്തിൽ വേദനിക്കുന്ന യാക്കോബായ സഭാ വിശ്വാസികളുടെയും കുടുംബാംഗളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അനുശോചനം അറിയിക്കുകയും ചെയ്തു.
തുടർന്ന് ശ്രീമതി സാറാമ്മ സാമുവൽ( ന്യൂയോർക്) പ്രാരംഭ പ്രാർത്ഥന നടത്തി.സി.വി. സാമുവൽ(ഡിട്രോയിറ്റ്) സ്വാഗതം ആശംസിച്ചു .ബഥനി മാർത്തോമ്മാ ചർച്ച്, ന്യൂയോർക് വികാരി റവ. ജോബിൻ ജോൺ മുഖ്യ സന്ദേശം നൽകി
ഡോ. ജോർജ് വർഗീസ് (മോനി), ഡബ്ല്യുഡിസി,മധ്യസ്ഥ പ്രാർത്ഥനക്കു നേതൃത്വം നൽകി.ശ്രീ. രാജു ചിറമണ്ണേൽ, NY നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.ശ്രീ. ടി. എ. മാത്യു, (ഹൂസ്റ്റൺ), നന്ദി പറഞ്ഞു.സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.ഷിജു ജോർജ് സാങ്കേതിക പിന്തുണനൽകി.