ഇറാനില്‍ ഭൂചലനം ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയോ? റിപ്പോർട്ടുകൾ ഇങ്ങനെ!

ടെഹ്റാൻ: ഇറാനിലെ സെമ്നാൻ പ്രവിശ്യയിൽ ഉണ്ടായ വൻ ഭൂചലനത്തിനു പിന്നിൽ ആണവ പരിക്ഷണമോ എന്ന സംശയം ബാലപ്പെടുന്നു. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം പുലർച്ചേ 05:16 ന് 11 കിലോമീറ്റർ താഴ്ചയിൽ നഗരത്തെ കുലുക്കിയതായി ഇറാനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചിരുന്നു.

52.38 ഡിഗ്രി രേഖാംശത്തിലും 35.28 ഡിഗ്രി അക്ഷാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ഒക്ടോബർ അഞ്ചിനും സമാനമായ പ്രകമ്പനം സെമ്നാൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ആണവ പരീക്ഷണമായിരുന്നു അതെന്ന് പിന്നീട് പലവിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ അഞ്ചിന് പ്രാദേശിക സമയം രാത്രി 10.45 നായിരുന്നു അസാധാരണ പ്രകമ്പനം നടന്നത്. അതിന് തുടർച്ചയായി വീണ്ടും ഇപ്പോൾ പരീക്ഷണം നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

More Stories from this section

family-dental
witywide