ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ അപകട നീക്കവുമായി ഇറാൻ? രാസായുധങ്ങള്‍ വികസിപ്പിച്ചെന്ന് ആരോപണം

ന്യൂയോർക്ക്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി തുടരുന്നതിനിടെ ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ മാത്യൂ ലെവിറ്റ് രം​ഗത്തെത്തി. ബിസിനസ് ഇൻസൈഡറിനോടാണ് ഇക്കാര്യം പറഞ്ഞത്. ശക്തമായ പദാർത്ഥങ്ങളായ ഫെൻ്റനൈല്‍ പോലെയുള്ള സിന്തറ്റിക് ഒപിയോയിഡുകള്‍ ഉപയോഗിച്ചാണ് ഇറാൻ രാസായുധങ്ങള്‍ വികസിപ്പിച്ചതെന്നും മാത്യു ലെവിറ്റ് മുന്നറിയിപ്പ് നല്‍കി. ഇവ ഗ്രനേഡുകളിലോ പീരങ്കികളിലോ വിന്യസിച്ചാല്‍ ആള്‍നാശം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

ഫെൻ്റനൈല്‍ പോലെയുള്ള ഒപിയോയിഡുകള്‍, അനിമല്‍ ട്രാൻക്വിലൈസറുകള്‍ എന്നിവയ്ക്ക് നിയമാനുസൃതമായ മെഡിക്കല്‍ ഉപയോഗങ്ങള്‍ ഉണ്ടാകാം. എന്നാല്‍, ഇവ ദുരുപയോഗം ചെയ്താല്‍ ഗുരുതരമായ രോഗങ്ങളോ മരണമോ പോലും സംഭവിക്കാം. ഒരാളെ കൊലപ്പെടുത്തണോ അതോ അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടണോ എന്നത് ഇത്തരം രാസവസ്തുക്കളുടെ അളവിനെ ആശ്രയിച്ചിരിക്കും.

അതിനാല്‍, ഇസ്രായേല്‍ സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോകാൻ ഹിസ്ബുല്ലയും ഹമാസും പോലെയുള്ള ഗ്രൂപ്പുകള്‍ക്ക് ഇറാൻ ഇത്തരം രാസായുധങ്ങള്‍ കൈമാറാൻ സാധ്യത കൂടുതലാണെന്ന് മാത്യു ലെവിറ്റ് പറയുന്നു. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ഇറാനെതിരെ ഇറാഖ് മസ്റ്റാർഡ് ഗ്യാസ് പോലെയുള്ള രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide