ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തു, അതിനുള്ള മറുപടി കൊടുക്കും : ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡല്‍ഹി: ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്‌തെന്നും അതിനുള്ള മറുപടി കൊടുക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം ഇസ്രയേലിനെതിരായ ഇറാന്റെ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്നും നെതന്യാഹു പറഞ്ഞു.

സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇറാന്‍ ഉടന്‍ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധിയും പറഞ്ഞു.

ലെബനനില്‍ ഇസ്രയേല്‍ കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് ഇറാന്‍ നൂറുകണക്കിന് മിസൈലുകള്‍ അയച്ചത്. ഇസ്രായേലിനെതിരെ 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ് ഇറാന്‍ തൊടുത്ത് വിട്ടത്. ഇസ്രായേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായും ഇസ്രായേലില്‍ പരക്കെ അതിശക്തമായ ആക്രമണമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide