ഇറാനിൽ കടുത്ത സൈബര്‍ ആക്രമണം, സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോർട്ട്; അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ പ്രതികാരം തുടങ്ങിയോ?

ടെഹ്‌റാന്‍: ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് റിപോര്‍ട്ട്. സര്‍ക്കാരിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായും വിവരമുണ്ട്.

ഇറാന്‍ സര്‍ക്കാരിന്റെ നീതിന്യായ സംവിധാനം, നിയമസഭ, ഭരണനിര്‍വഹണ സമിതി എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓഫീസ് ശാഖകളും ആക്രമണത്തിന് ഇരയായതായും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്നും ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍സ്‌പേസിന്റെ മുന്‍ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.

ഇസ്രയേൽ ആണോ ആക്രമണത്തിനു പിന്നില്‍ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍, ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്റെ ആണവ, എണ്ണ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ പ്രതികാരം തുടങ്ങിയതാണോ എന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്.

More Stories from this section

family-dental
witywide