മലയാളികളടക്കം എല്ലാവർക്കും മോചനം, പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ 24 പേരെയും വിട്ടയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹിയാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഇസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇസയേൽ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്. കപ്പലിൽ 17 ഇന്ത്യക്കാർ അടക്കം 24 പേരാണ് ഉണ്ടായിരുന്നത്. ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു. നേരത്തെ മലയാളിയായ ആൻ ടെസയെ വിദേശകാര്യ മന്ത്രാലയം ഇടപ്പെട്ട് മോചിച്ചിരുന്നു. കപ്പലിലെ ക്യാപ്റ്റന്റെ തീരുമാനപ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വ്യക്തമാക്കി.

Iran says everyone including the Malayalis on the Israeli ship has been released

More Stories from this section

family-dental
witywide