ഇറാഖ് – സിറിയ മേഖലകളിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യം ഇസ്രയേല്‍ ചാരകേന്ദ്രങ്ങള്‍

പശ്ചമിമേഷ്യന്‍ മേഖലയില്‍ പുതിയ ആശങ്കകള്‍ക്ക് വഴി തുറന്ന് ഇറാന്റെ മിസൈല്‍ ആക്രമണം. ഇറാഖ്, സിറിയ രാജ്യങ്ങളുടെ മേഖലകളിലേക്ക് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാല് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ പ്രമുഖ വ്യവസായി പെഷ്‌റോ ദിസായിയും ഉൾപ്പെടുന്നുവെന്ന് കുർദിസ്ഥാൻ ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു.

ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിലെ എർബിലിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായാണ് ഇറാൻ അവകാശപ്പെട്ടത്. ഇറാൻ സായുധസേനയുടെ ഭാഗമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോറിനെ (ഐആർജിസി) ഉദ്ധരിച്ച് ഇറാൻ്റെ ദേശീയ വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഏറെ വൈകിയായിരുന്നു ആക്രമണങ്ങൾ.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇറാഖിലെ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനവും ആക്രമിച്ചതായി ഇറാൻ അറിയിച്ചത്.

ഒക്ടോബർ ഏഴിന് ശേഷം നടന്ന ആക്രമണങ്ങളിൽ ഇറാൻ പിന്തുണയ്ക്കുന്ന 130 ലധികം പോരാളികളും കൊല്ലപ്പെട്ടിരുന്നു. “രക്തസാക്ഷികളുടെ അവസാന തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുന്നതുവരെ ആക്രമണ പ്രവർത്തനങ്ങൾ തുടരുമെന്ന് ഞങ്ങൾ രാജ്യത്തിന് ഉറപ്പുനൽകുന്നു,” ഗാർഡിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, അശ്രദ്ധമായാണ് ഇറാഖിൽ ഇറാന്‍ ആക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.

2020-ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക മേധാവി ഖാസിം സുലൈമാനിയുടെ അനുസ്മരണ ദിനത്തില്‍ ഐ എസ് ഐഎസ് ഇറാനില്‍ ചാവേർ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടി ആയിട്ടാണ് സിറിയയിലെ ഐ എസ് കേന്ദ്രങ്ങൾ ആക്രമിച്ചത്.

Iran says Revolutionary Guards attack Israel’s ‘spy HQ’ in Iraq

More Stories from this section

family-dental
witywide