ഇസ്രയേലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും കണ്ടെത്തിയതായി ഇറാന്‍. രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി പറഞ്ഞു. ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് കനത്ത മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേൽ ലക്ഷ്യമിട്ടതിന്റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്‌സിയുടെ പ്രതികരണം.
ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രയേലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേൽ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇസ്രയേലിനു തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി പറഞ്ഞു.
അതിനിടെ ഇറാനെതിരായ ഇസ്രയേൽ സൈനിക പദ്ധതികള്‍ വിശദീകരിക്കുന്ന രഹസ്യ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.