വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍, യു.എസ് എന്നിവയുമായുള്ള സംഘര്‍ഷത്തിനിടയില്‍ ടെഹ്റാനില്‍ തടവിലെന്ന് റിപ്പോര്‍ട്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകയായ റെസ വലിസാദെയാണ് ഇറാന്‍ തടവിലാക്കിയതെന്ന് അമേരിക്ക അടുത്തിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനയി തങ്ങളുടെ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണങ്ങളില്‍ ‘കനത്ത പ്രതികരണം’ നല്‍കുമെന്ന് ഇസ്രായേലിനെയും അമേരിക്കയെയും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകനെ തടവിലാക്കിയതിനെക്കുറിച്ചുള്ള അമേരിക്കയുടെ പ്രതികരണം
അതേസമയം, ഇറാന്‍ അമേരിക്കന്‍ എംബസി ഏറ്റെടുത്തതിന്റെയും ബന്ദി പ്രതിസന്ധിയുടെയും 45-ാം വാര്‍ഷികം ഞായറാഴ്ച ആഘോഷിക്കുന്നതിനിടെയാണ് വലിസാദെയുടെ തടവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചയാകുന്നത്. യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയയുടെ മേല്‍നോട്ടം വഹിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടിക്ക് കീഴിലുള്ള റേഡിയോ ഫര്‍ദയില്‍ വാലിസാദെ പ്രവര്‍ത്തിച്ചിരുന്നു.
വാലിസാദിനെ തടങ്കലില്‍ വച്ചതായി ആഴ്ചകളായി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ വര്‍ഷം ആദ്യം ഇറാനില്‍ എത്തിയപ്പോള്‍ വാലിസാദെയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചുവെന്നാണ് ഇറാനിലെ കേസുകള്‍ നിരീക്ഷിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി പറയുന്നത്. 2007ലും വലിസാദെ അറസ്റ്റ് നേരിട്ടിരുന്നു.
ഇറാന്‍ പതിവായി യുഎസ് പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അന്യായമായി തടവിലാക്കാറുണ്ട്. ഈ സമ്പ്രദായം ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് വിവിധ കോണുകളില്‍ നിന്നും പ്രതികരണമുണ്ട്. 2023 സെപ്റ്റംബറില്‍, വര്‍ഷങ്ങളോളം ഇറാനില്‍ തടവിലാക്കപ്പെട്ട അഞ്ച് അമേരിക്കക്കാരെ യുഎസ് കസ്റ്റഡിയിലുള്ള അഞ്ച് ഇറാനികള്‍ക്ക് പകരമായി മോചിപ്പിച്ചിരുന്നു. അതിനുശേഷം ഇറാന്‍ തടവിലാക്കിയ ആദ്യത്തെ അമേരിക്കക്കാരനാണ് വലിസാദെ.