ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദുഃഖാചരണം

ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഇന്ത്യയില്‍ നാളെ ദുഃഖാചരണം. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല.

ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്‌സിലൂടെ മോദി അറിയിച്ചു. ഇന്ത്യ ഇറാനൊപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയടക്കമുള്ളവർ മരണപ്പെട്ടത്. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിന് സമീപമുള്ള ഉസിയിലെ കാലാവസ്ഥ പ്രതികൂലമായതാണ് അപകടത്തിന് കാരണമായതെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി തിരിച്ചിറക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഇറാന്റെ എട്ടാമത് പ്രസിഡന്റായിരുന്നു ഇബ്രാഹിം റെയ്‌സി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ലോക നേതാക്കൾ അനുശോചനം അറിയിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.

More Stories from this section

family-dental
witywide