അയ്യന്തോള്‍, തുമ്പൂര്‍, നടക്കല്‍, മാവേലിക്കര….12 സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട് വിവരങ്ങള്‍ ഇഡി ധനമന്ത്രാലയത്തിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന് ഇഡി കണ്ടെത്തല്‍. ഇവയില്‍ കരുവന്നൂര്‍ ബാങ്കില്‍ നടന്നതുപോലത്തെ ക്രമക്കേടുകളാണെന്നും ഇഡി പറയുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ധന മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു ഇഡി. നേരത്തെ ഈ വിവരം ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സഹകരണ നിയമങ്ങള്‍ ലംഘിച്ച് വന്‍ തുക അംഗങ്ങളല്ലാത്തവര്‍ക്ക് വായ്പ നല്‍കുകയും, പുറത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചതും അടക്കമുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. മാത്രമല്ല സിപിഎമ്മിന് കുരുക്ക് മുറുക്കി ഉന്നത സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇടപാടുകള്‍ നടന്നതെന്നും ഓഡിറ്റിംഗിലും ക്രമക്കേട് നടന്നുവെന്നും ഇഡി വ്യക്തമാക്കുന്നു.

ക്രമക്കേട് നടന്നുവെന്ന ഇഡി റിപ്പോര്‍ട്ടില്‍ അയ്യന്തോള്‍, തുമ്പൂര്‍, നടക്കല്‍, മാവേലിക്കര, മൂന്നിലവ്, കണ്ടല, പെരുങ്കാവിള, മൈലപ്ര, ചാത്തന്നൂര്‍, മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കുകള്‍, ബി എസ് എന്‍ എല്‍ എന്‍ജിനിയേഴ്‌സ് സഹകരണ ബാങ്ക്, കോന്നി റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നീ സഹകരണ ബാങ്കുകളുടെ വിവരങ്ങളാണ് ഉള്ളത്.

More Stories from this section

family-dental
witywide