ന്യൂഡൽഹി: ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതു സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. തൻ്റെ ചരിത്ര ശക്തികേന്ദ്രമായ അമേഠിയിൽ മത്സരിക്കാനുള്ള ധൈര്യം പോലും കാണിക്കാത്ത രാഹുൽ ഗാന്ധിയെപ്പോലൊരാളുമായി പ്രധാനമന്ത്രി മോദി എന്തിന് സംവാദത്തിൽ ഏർപ്പെടണമെന്ന് സ്മൃതി ഇറാനി ചോദിച്ചു.
2004 മുതൽ 2019-ലെ പരാജയം വരെ രാഹുൽ ഗാന്ധി പ്രതിനിധീകരിച്ചിരുന്ന അമേഠി മണ്ഡലം ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ പര്യായമായിരുന്നു. അവിടെ മത്സരിക്കാതെ രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച തൻ്റെ അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി ലോക്‌സഭാ സീറ്റിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
“ഒന്നാമതായി, തൻ്റെ കോട്ടയിൽ ഒരു സാധാരണ ബിജെപി പ്രവർത്തകനെതിരെ മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ വീമ്പിളക്കുന്നത് നിർത്തണം. രണ്ടാമതായി, പ്രധാനമന്ത്രി മോദിയുടെ തലത്തിൽ ഇരുന്ന് സംവാദം നടത്താൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്. അദ്ദേഹം ഇന്ത്യൻ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെങ്കിലും ആണോ?”
രാഹുൽ ഗാന്ധി ആരാണെന്നും എന്തിന് മോദി ഇദ്ദേഹവുമായി സംവാദം നടത്തണം എന്നുമായിരുന്നു ബിജെപി എംപി തേജസ്വി സൂര്യയുടെ ചോദ്യം. രാഹുൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി പോലുമല്ല. താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിക്കുകയും പാർട്ടി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി പറയട്ടെ. എന്നിട്ട് മോദിയെ സംവാദത്തിന് ക്ഷണിക്കൂ. അതുവരെ താങ്കളുമായുള്ള ഏതു സംവാദത്തിനും ഞങ്ങളുടെ പാർട്ടി വക്താക്കളെ പറഞ്ഞയക്കുന്നതായിരിക്കും, തേജസ്വി സൂര്യ പരിഹസിച്ചു.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാം എന്നിവര്‍ ചേര്‍ന്ന് നേരത്തെ മോദിയേയും രാഹുലിനേയും പൊതുസംവാദത്തിന് ക്ഷണിച്ചിരുന്നു. തുടർന്നാണ് മോദിയുമായി പൊതുസംവാദത്തിന് തയ്യാറാണെന്ന് രാഹുൽ മറുപടി നല്‍കിയത്. സംവാദത്തിനായുള്ള ക്ഷണക്കത്തിന് മറുപടിയായി ഔദ്യോഗിക ലെറ്റല്‍പാഡില്‍ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാഹുല്‍ ജനങ്ങളുമായി പങ്കുവെച്ചത്.