ഒഹേർ എയർപോർട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസർ ഐസക് തോമസ് ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക് വി തോമസിന്റെ മകൻ ഐസക് തോമസ് ( 54) ചിക്കോഗോയിൽ നിര്യാതനായി. ഒഹേർ എയർപോർട്ടിൽ ചീഫ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

അമ്മ: എലിസബത്ത് തോമസ് . ഭാര്യ : ആൻ ജേക്കബ് , മക്കൾ : ജയ്സൺ തോമസ് , ജോയൽ തോമസ്. സഹോദരിമാർ: ബീന കുര്യൻ ( ബാൾട്ടിമോർ), ബിനിത കുന്നേൽ (ഓക്ലഹോമ).

ഇല്ലിനോയ് ബെൽവുഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ അംഗമായിരുന്നു അന്തരിച്ച ഐസക്ക്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.

Isaac Thomas Obit

More Stories from this section

family-dental
witywide