
ബെംഗളൂരു: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംരംഭിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയാണ് ഗംഗാവലി പുഴയിൽ ഇറങ്ങി തിരച്ചിൽ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളും ദൗത്യത്തിന്റെ ഭാഗമായി. തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാഗം കണ്ടെത്തി. എന്നാൽ, ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.
എന്നാൽ, ലോറിയുടെ ലോക്ക് കണ്ടെത്തി. മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ ഭാഗമാകും. ഈശ്വർ മാൽപെ ഇന്നലെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും രണ്ട് ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
ലോറിയുടെ പിൻഭാഗത്ത് ടൂൾസ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അർജുന്റെ സഹോദരി ഭർത്താവ് ജിതിനും സ്ഥലത്തുണ്ട്.
Ishwar malpe and team start search for Arjun