
ന്യൂഡല്‍ഹി: ദേശീയ തിരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഇന്നലെ തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവവാദിത്വം ഇസ്ലാമിക് ഗ്രൂപ്പായ ഐസ്.ഐസ് ഏറ്റെടുത്തു. സംഭവത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബലൂചിസ്ഥാനിലെ കില്ല സെയ്ഫുള്ള ഏരിയയില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച മോട്ടോര്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഐഎസ് സൂചിപ്പിച്ചതെന്നാണ് വിവരം.
ബലൂചിസ്ഥാനിലെ പിഷിനിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അസ്ഫന്ദ്യാര്‍ ഖാന്‍ കകാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് രണ്ട് സ്‌ഫോടനങ്ങളില്‍ ഒന്ന് നടന്നത്. ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഒരു മണിക്കൂറിനുള്ളില്‍ ജാമിയത് ഉലമ ഇസ്ലാം പാകിസ്ഥാന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫിസിന് മുന്നിലും സ്‌ഫോടനമുണ്ടായി. ഇതില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.