തിരുവോണ ദിനത്തിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് ഇഞ്ചുറി ടൈമിൽ കണ്ണീർ! കൊച്ചിയിൽ പഞ്ചാബിന്റെ തേരോട്ടം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പുതിയ സീസണിലെ കൊച്ചിയിലെ ആദ്യ ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. പഞ്ചാബ് എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ തോല്‍പ്പിച്ചത്. 85ാം മിനിറ്റ് വരെ ഗോള്‍രഹിതമായി നീങ്ങിയ മല്‍സരത്തില്‍ ഇഞ്ചുറി ടൈമിലാണ് രണ്ട് നിര്‍ണായക ഗോളുകള്‍ പിറന്നത്.

കളിയുടെ 86ാം മിനിറ്റില്‍ ലൂക്ക മജ്‌സെനിലൂടെ മുന്നിലെത്തിയ പഞ്ചാബിനെ 92ാം മിനിറ്റില്‍ ജിമിനെസ് നേടിയ ക്ലാസിക് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ പിടിച്ചെങ്കിലും 95ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി പഞ്ചാബ് വിജയം ഉറപ്പിക്കുകയായിരുന്നു. ക്രൊയേഷ്യന്‍ താരമായ ഫിലിപ്പ് മ്രാസ്ലാക്കാണ് സ്‌കോറര്‍. പഞ്ചാബിന്റെ നിഹാല്‍ സുധീഷ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. നേരത്തേ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്ന താരമാണ് നിഹാല്‍.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ട മല്‍സരത്തില്‍ആദ്യ ഗോള്‍ വീഴുന്നത് വരെ കളിവിരസമായിരുന്നു. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നെഴുന്നേറ്റതോടെ മല്‍സരം ആവേശകരമായി. ഗോള്‍ തിരിച്ചടിച്ച് സമനില പാലിച്ചിട്ടും അവസാന മിനിറ്റുകളില്‍ ഒരു ഗോള്‍ കൂടി വഴങ്ങിയതോടെ പതനം പൂര്‍ത്തിയാവുകയായിരുന്നു. കഴിഞ്ഞ സീസണിലെ അവസാന രണ്ട് ഹോം മാച്ചിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു.

More Stories from this section

family-dental
witywide