നായകൻ ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിട്ടുപോകില്ല; മഞ്ഞപ്പടക്കൊപ്പം മൂന്ന് വർഷത്തേക്ക് കരാർ പുതുക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ടീം വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. അടുത്ത 3 വർഷം കൂടി ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുമെന്ന് ലൂണ വ്യക്തമാക്കി. മൂന്ന് വർഷത്തേക്കുള്ള കരാർ പുതുക്കിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2027 വരെയാണ് ക്ലബ്ബുമായുള്ള കരാർ നീട്ടിയത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് ഇക്കാര്യം ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.ക്ലബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമെന്ന ഖ്യാതിയുള്ള ലൂണ 2021 ലാണ് ടീമിലെത്തിയത്. 2021 മുതൽ ടീമിനൊപ്പമുള്ള ഉറുഗ്വൻ മധ്യനിര താരം ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസൺ അവസാനം താരത്തിന് പരിക്കേറ്റത് മഞ്ഞപ്പടയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. പരിക്ക് മാറി മടങ്ങിയെത്തിയെങ്കിലും പ്ലേഓഫിൽ ഒഡീഷക്ക് മുന്നിൽ മഞ്ഞപ്പടക്ക് കാലിടറി. വരും സീസണിൽ 32 കാരൻ ടീമിനൊപ്പമുണ്ടാകുന്നത് മഞ്ഞപ്പടയ്ക്ക് വലിയ ആശ്വാസമാണ്.

ISL News: Adrian Luna renews contract with Kerala Blasters, to stay till 2027

More Stories from this section

family-dental
witywide