ഇസ്മയിൽ ഹനിയയുടെ ​കൊലപാതകത്തിന് ഇസ്രയേൽ വില​കൊടുക്കേണ്ടി വരും: ഹമാസ്

പലസ്തീൻ വിമത പ്രസ്ഥാനത്തിൻ്റെ തലവൻ ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ചാണ് ബുധനാഴ്ച ഇസ്മായിൽ ഹനിയയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയത്.

തങ്ങളുടെ നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകം ഭീരുത്വമാണെന്നും അതിന് ഉത്തരം ലഭിക്കാതെ വെറുതെയിരിക്കില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം മൂസ അബു മർസൂഖ് പ്രസ്താവനയിൽ പറഞ്ഞു.

“ദൈവമാർഗത്തിൽ കൊല്ലപ്പെട്ടവർ മരിച്ചുവെന്ന് നിങ്ങൾ കരുതരുത്. അവർ തങ്ങളുടെ രക്ഷിതാവിൽ എന്നും ജീവിക്കുന്നവരാണ്. നമ്മുടെ സഹോദരനും നേതാവും പോരാളിയുമായ ഇസ്മയിൽ ഹനിയയുടെ രക്തസാക്ഷിത്വത്തിൽ പലസ്തീനിയൻ ജനതയെയും അറബ്, ഇസ്‌ലാമിക രാഷ്ട്ര​ങ്ങളെയും ലോകത്തിലെ എല്ലാ ജനങ്ങളെയും ഹമാസ് അനുശോചനം അറിയിക്കുന്നു. പുതിയ ഇറാനിയൻ പ്രസിഡൻ്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ടെഹ്‌റാനിലെ വസതിയിൽ വെച്ചാണ് വഞ്ചനാപരമായ സയണിസ്റ്റ് ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. നാം എല്ലാവരും ദൈവത്തിന്റേതാണ്, അവനിലേക്കാണ് നമ്മുടെ മടക്കവും. വിജയമായാലും രക്തസാക്ഷിത്വമായാലും ഇതൊരു ധർമസമരമാണ്,” ഹമാസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide