ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണം ഉണ്ടായത്. നുസറത്ത് ക്യാംപിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികം പേരും.
ബെയ്ത് ലഹിയ കമല്‍ അദ്വാന്‍ ആശുപത്രി പരിസരത്ത് ഇന്നലെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ തീവ്ര പരിചരണ വിഭാഗം മേധാവി അഹമ്മദ് അല്‍ കഹ്ലോട്ട് കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി ഡയറക്ടര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ ആഴ്ച ആദ്യം നടന്ന ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. മരുന്നിന്റെയും ഭക്ഷണത്തിന്റെയും ക്ഷാമത്തെ തുടര്‍ന്നു ആശുപത്രി പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.