​ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം, കുട്ടികളടക്കം 71 മരണം, നിരവധിപ്പേർ ​ഗുരുതരാവസ്ഥയിൽ

റാഫ: പലസ്തീനിൽ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 71 പേർ കൊല്ലപ്പെടുകയും 290 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പരിക്കേറ്റവരിൽ പലരുടെയും നില അതീവ ​ഗുരുതരമാണെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം. പലസ്തീൻകാർ തിങ്ങിപ്പാർക്കുന്ന മേഖല ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഗാസ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേൽ സൈന്യം പ്രയോ​ഗിച്ചെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നാസർ, കുവൈത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എന്നാൽ, ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Israel attacked in Gaza, 71 killed and many injured

More Stories from this section

family-dental
witywide