ദമാസ്‌കസ് : വിമതസേന ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് സൈനിക താവളങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതെന്ന് സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററുകള്‍, ജെറ്റ് വിമാനങ്ങള്‍ എന്നിവ തമ്പടിച്ചിരുന്ന ഇടങ്ങളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം .
വടക്കുകിഴക്കന്‍ സിറിയയിലെ ഖാമിഷ്ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിന്‍ഷാര്‍ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്റബ വിമാനത്താവളം എന്നിവയാണ് ഇസ്രയേല്‍ ആക്രമിച്ചത്. ബഷാര്‍ അല്‍-അസദിനെ പുറത്താക്കിയ ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്.