ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യാപക ബോംബാക്രമണത്തില്‍ 46 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിക്കു നേരെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകര്‍ന്നു. ആശുപത്രി ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കമാല്‍ അദ്വാന്‍ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികള്‍ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ ആരോഗ്യ മന്ത്രാലയവും ഹമാസും ആരോപണം നിഷേധിച്ചു.
ഗാസയില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 43,163 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,01,510 പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.