ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ )ടെ തലവന്‍ ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍. അത്ഭുതകരമായാണ് റ്റെഡ്റോസ് അധാനോം സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടത്.
Our mission to negotiate the release of @UN staff detainees and to assess the health and humanitarian situation in #Yemen concluded today. We continue to call for the detainees' immediate release.
— Tedros Adhanom Ghebreyesus (@DrTedros) December 26, 2024
As we were about to board our flight from Sana’a, about two hours ago, the airport… pic.twitter.com/riZayWHkvf
യെമനിലെ സനാ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലായിരുന്നു ഇസ്രയേല്‍ ആക്രമണം. ഇവിടെയുണ്ടായിരുന്ന രണ്ടു പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം, യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശ വാദം.