വടക്കന്‍ ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; സ്‌കൂളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ചു, 45 മരണം

ജറുസലേം: വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയ നഗരത്തിലെ ആറു കെട്ടിടങ്ങള്‍ ലക്ഷ്യംവെച്ചാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗാസ നഗരത്തിലെ സാലഹ് അല്‍ ദിന്‍ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു പലസ്തീന്‍ പൗരനും കൊല്ലപ്പെട്ടു.

സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ക്യാംപിനു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

More Stories from this section

family-dental
witywide