ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനം പേരും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ആദ്യ ആറുമാസത്തെ മരണക്കണക്കുകള്‍ വിശദമായി പഠിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട കുഞ്ഞ് മുതല്‍ 97 വയസ്സുള്ള വയോധികവരെ ഇതിലുള്‍പ്പെടും. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ റ്റിയുര്‍ക് ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടവരിലെ കുട്ടികള്‍ 44 ശതമാനം വരും. ഗാസ യുദ്ധത്തില്‍ ഇതുവരെ ആകെ മരണം 43,508 ആയി. 1,02,684 പേര്‍ക്കു പരുക്കേറ്റു.