യുദ്ധം തുടങ്ങി പത്താം മാസം; സങ്കീര്‍ണ്ണമായ ഓപ്പറേഷന് ഒടുവില്‍ ഗാസയില്‍ നിന്നും ഒരു ബന്ദിയെ രക്ഷിച്ചതായി ഇസ്രായേല്‍

ന്യൂഡല്‍ഹി: ഗാസയില്‍ നിന്നും സങ്കീര്‍ണമായ ഓപ്പറേഷന് ഒടുവില്‍ ഒരു ഇസ്രയേല്‍ ബന്ദിയെ രക്ഷപ്പെടുത്തിയെന്ന് ഇസ്രായേല്‍.

ഇസ്രയേല്‍-ഗാസ യുദ്ധം തുടങ്ങി 10 മാസത്തിന് ശേഷം സങ്കീര്‍ണ്ണമായ ഓപ്പറേഷനിലൂടെയാണ് തെക്കന്‍ ഗാസ മുനമ്പില്‍ നിന്നും ബന്ദിയെ മോചിപ്പിക്കാനായതെന്ന് സൈന്യം വ്യക്തമാക്കി. ഒക്ടോബര്‍ 7 ന് ഹമാസ് തട്ടിക്കൊണ്ടുപോയ 52 കാരനായ ഖാഇദ് ഫര്‍ഹാന്‍ അല്‍കാഡിയെ 10 മാസത്തിനു ശേഷമാണ് രക്ഷപെടുത്തുന്നത്. തെക്കന്‍ ഇസ്രായേലിലെ ബെഡൂയിന്‍ കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യനില സാധാരണ നിലയിലാണെന്നും സൈന്യം വ്യക്തമാക്കി.

മുമ്പ് ജൂണിലാണ് നാല് ഇസ്രയേലി ബന്ദികളെ ഇത്തരത്തില്‍ സാഹസികമായി രക്ഷിച്ചത്. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനും പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 100 ലധികം ബന്ദികളെ തിരികെ കൊണ്ടുവരാനും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഭവം.

More Stories from this section

family-dental
witywide