ഇസ്രയേലില്‍ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളില്‍ ആറുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ ദാരുണ സംഭവത്തില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആറ് ബന്ദികളെയും ഹമാസ് തീവ്രവാദികളാണ് വധിച്ചതെന്നും ഈ കൊലപാതകികള്‍ ഞങ്ങളുടെ ആറ് ബന്ദികളെ തലയ്ക്ക് പിന്നില്‍ വെടിവച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രായേല്‍ ‘ഇളവുകള്‍’ നല്‍കണമെന്ന ആശയം നിരസിച്ചാണ് അദ്ദേഹം തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ നിലപാടറിയിച്ചത്. താന്‍ സമ്മര്‍ദ്ദവഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബന്ദികളുടെ മരണ വിവരം പുറത്തുവന്നതോടെ, ബന്ദി മോചനം ഉറപ്പാക്കുന്ന ഒരു കരാറില്‍ ഒപ്പുവെക്കാത്തതിന് ഇസ്രയേല്‍ ഗവണ്‍മെന്റിനോടുള്ള രോഷം വര്‍ദ്ധിച്ചിരിക്കുകയാണ്. നെതന്യാഹു ഭരണ കൂടത്തിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.