റാമല്ല: ഒരു വർഷത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമ പ്രവർത്തകരുടെ എണ്ണം ആഗോള ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് പലസ്തീൻ പ്രസ് യൂണിയൻ. ഇസ്രായേൽ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
2023 ഒക്‌ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ 183 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് പലസ്തീനിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് അറിയിച്ചു. പലസ്തീനിയൻ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലകൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും സിൻഡിക്കേറ്റ് പറഞ്ഞു.
Israel killed 183 Palestinian Journalists with in a Year