ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയെ മാത്രമല്ല മരുമകനെയും വധിച്ച് ഇസ്രയേല്‍

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ലയുടെ മരുമകനും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച ഡമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം എന്നാണ് വിവരം. ഒരു എന്‍.ജി.ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദമാസ്‌കസിലെ മാസെ ജില്ലയിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ലെബനീസ് പൗരന്മാരില്‍ ഒരാള്‍ ഹസന്‍ നസ്രല്ലയുടെ മരുമകന്‍ ഹസന്‍ ജാഫര്‍ അല്‍ ഖാസില്‍ ആണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടത്.

More Stories from this section

family-dental
witywide