ഇസ്രായേലിന്റെ കൊടുംചതി! കുട്ടികളുടെ ശബ്ദത്തിൽ കരയുന്ന ഡ്രോണുകൾ അയച്ച് വീടുകളിൽ നിന്ന് പലസ്തീനികളെ പുറത്തിറക്കും, പിന്നാലെ വെടിവെപ്പ്

ഗാസ: പലസ്തീൻ ജനതക്കെതിരെ കടുത്ത ചതി പ്രയോ​ഗവുമായി ഇസ്രായേൽ. ക്യാമ്പുകളില്‍ താമസിക്കുന്ന പലസ്തീൻകാരെ കൊലപ്പെടുത്താന്‍ കുട്ടികൾ കരയുന്ന ശബ്ദം കേൾപ്പിച്ച് ജനങ്ങളെ ക്യാമ്പുകളിൽനിന്ന് പുറത്തെത്തിച്ച് വെടിവെച്ച് കൊല്ലുന്നതായാണ് റിപ്പോർട്ട്. റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍ ക്വാഡ്‌കോപ്റ്റര്‍ ഡ്രോണുകളാണ് ചതിയൊരുക്കാൻ ഇസ്രായേൽ ഉപയോ​ഗിക്കുന്നത്.

ശബ്ദംകേട്ട് പുറത്തിറങ്ങുന്ന ആളുകളെ ഉന്നംവെച്ച് നിറയൊഴിക്കുകയാണ് ചെയ്യുന്നത്. ചതിയിൽ വീണ് പുറത്തിറങ്ങിയ അബു അനസ് അല്‍ ഷാഹ്‌റൂര്‍ എന്നയാള്‍ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കരച്ചില്‍ കേട്ട് പുറത്തിറങ്ങുന്നവരെ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ആശുപത്രികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അത് ശരിവെക്കുന്നതാണ്, യൂറോ മെഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രവര്‍ത്തകയായ മഹാ ഹുസൈനി അല്‍ ജസീറയോട് പറഞ്ഞു.

കുട്ടികളും സ്ത്രീകളും സഹായം അഭ്യര്‍ഥിച്ച് കരയുന്ന ശബ്ദം കേട്ട് സഹായിക്കാനായി പുറത്തിറങ്ങിയതിനെ തുടർന്ന് വെടിവെപ്പിൽ പരിക്കേറ്റവരും ഗാസയിലുണ്ട്. ചതി മനസ്സിലാക്കിയതിനാല്‍ ഇത്തരത്തിലുള്ള കരച്ചില്‍ കേട്ട് പുറത്തിറങ്ങരുതെന്ന് ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നുസൈറത്ത് സ്വദേശിയായ മുഹമ്മദ് നബ്ബാന്‍ അല്‍ ജസീറയോടു പറഞ്ഞു.

Israel Kills Palestines Using Drones, report

More Stories from this section

family-dental
witywide