
വാഷിംഗ്ടണ്‍: ഏറെ സംഘര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ഇസ്രയേല്‍ – ലബനന്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സന്തോഷകരമായ വാര്‍ത്തയെന്നാണ് ബൈഡന്റെ ആദ്യ പ്രതികരണം. വെടിനിര്‍ത്തല്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയ ബൈഡന്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ – ഹിസ്ബുള്ള യുദ്ധത്തിന് താത്കാലിക പരിഹാരമാകുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.