ലക്ഷ്യം പിഴച്ച് ഇസ്രയേല്‍, വധശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഹിസ്ബുള്ള നേതാവ് വാഫിഖ് സഫ

ന്യൂഡല്‍ഹി: ബെയ്റൂട്ടില്‍ വ്യാഴാഴ്ച ഇസ്രായേല്‍ വധശ്രമത്തില്‍ നിന്ന് ഒരു മുതിര്‍ന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 22 പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി വ്യോമാക്രമണത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം. ഇതോടെ ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തീവ്രമാകും.

ഹിസ്ബുള്ളയുടെ ലെയ്സണ്‍ ആന്‍ഡ് കോ-ഓര്‍ഡിനേഷന്‍ യൂണിറ്റിന്റെ തലവനായ വാഫിഖ് സഫയെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. ഹിസ്ബുള്ളയുടെ അല്‍ മനാര്‍ ടിവി, കൊലപാതകശ്രമം പരാജയപ്പെട്ടതായി സ്ഥിരീകരിച്ചു. സഫ ഉണ്ടാകുമെന്ന് കരുതി ഇസ്രയേല്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും ഹിസ്ബുള്ള വ്യക്തമാക്കി.

More Stories from this section

family-dental
witywide