ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിംഗ്ടണിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി തിങ്കളാഴ്ച അമേരിക്കയിലേക്ക് പറക്കുമെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഹമാസുമായുള്ള ഗാസ യുദ്ധ വെടിനിർത്തൽ കരാർ വേഗത്തിൽ നടപ്പാക്കാനുള്ള കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് നെതന്യാഹു അമേരിക്കയിലേക്ക് പോകുന്നത്. എന്നാൽ ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തിനു ശേഷമുള്ള ഗാസ യുദ്ധം ഇസ്രയേലും അമേരിക്കയും തമ്മിൽ പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു.
ഗാസ മുനമ്പിൽ സിവിലിയന്മാർ കൊല്ലപ്പെടുന്നത് അമേരിക്ക ആഗ്രഹിക്കുന്നില്ല. അതേസമയം ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങൾ ഇസ്രായേലിൽ നടത്തുന്ന പ്രതിഷേധവും നെതന്യാഹുവിന് തലവേദന സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
Israel PM Netanyahu to meet biden on tuesday