ഇസ്രയേലിന്റെ ‘ഇന്ത്യൻ ഭൂപട’ത്തിൽ കശ്മീരില്ല; പ്രതിഷേധം ശക്തമായതോടെ ഭൂപടം നീക്കി, ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ അംബാസഡർ

ജെറുസലേം: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലുള്ള ഇസ്രയേലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഭൂപടത്തിനെതിരെ പ്രതിഷേധം ശക്തം. ജമ്മു കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചാണ് ഇസ്രയേലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഭൂപടം പുറത്തുവന്നത്. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതോടെ തെറ്റായി ചിത്രീകരിച്ച ഭൂപടം ഇസ്രയേൽ സർക്കാർ സൈറ്റിൽ നിന്ന്‌ നീക്കം ചെയ്തു.

ഭൂപടം നീക്കിയെന്നും വെബ്സൈറ്റ് എഡിറ്ററുടെ പിഴവാണ്‌ ഭൂപടം തെറ്റായി ചിത്രീകരിക്കാൻ ഇടയായതെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. പിഴവ് സംഭവച്ചതിൽ ഖേദം അറിയിക്കുന്നതായും റൂവൻ അസർ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിനിടയിലാണ് ഇന്ത്യയുടെ ഭൂപടം സംബന്ധിച്ച വിവാദവും ഉയർന്നിരിക്കുന്നത്.

More Stories from this section

family-dental
witywide