ജെറുസലേം: ലെബനനിൽ ഇസ്രായേൽ വ്യോമസേന ബോംബാക്രമണം ആരംഭിച്ചു. ഹിസ്ബുള്ള, ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇസ്രായേൽ ആക്രമണം തുടങ്ങിയത്. ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആണ് വ്യോമാക്രമണം തുടങ്ങിയത്.
ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസിലെ ഫുട്ബോൾ ഗ്രൗണ്ടിലായിരുന്നു ആക്രമണം. ഇസ്രായേൽ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, ഹിസ്ബുല്ല ഇസ്രായേൽ നേരെ 40 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഹിസ്ബുള്ള മാരകമായ റോക്കറ്റുകൾ തൊടുത്തുവിട്ടതായും 10 നും 20 നും ഇടയിൽ പ്രായമുള്ള യുവാക്കൾ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.