ജറുസലേം: ജറുസലേം: തെക്കന്‍ ഗാസ പട്ടണമായ ഖാന് യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് അല്‍ ദിന് കസബ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്നത് ഇസ് അല്‍ ദിന് കസബിനായിരുന്നു.
ഇസ്രായേല്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഹമാസ് ഉദ്യോഗസ്ഥനായ അയ്മാന്‍ ആയിഷും കൊല്ലപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കസാബ് ഗാസയിലെ പ്രാദേശിക ഗ്രൂപ്പ് ഉദ്യോഗസ്ഥനാണെന്നും ഉന്നത ഉദ്യോഗസ്ഥനല്ലെന്നും ഹമാസ് വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.