പലസ്തീൻ പൗരനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിവെച്ച് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത, വ്യാപക വിമർശനം

ജറുസലേം: ​ഗുരുതരമായി പരിക്കേറ്റ പലസ്തീൻ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളിൽ കെട്ടിവെച്ച് ഇസ്രയേൽ സൈന്യത്തിന്റെ ക്രൂരത. മുജാഹിദ് അസ്മി എന്നയാളെയാണ് ഇസ്രയേൽ സൈന്യം ബോണറ്റിന് മുന്നിൽ കെട്ടിവെച്ചത്. ശനിയാഴ്ച വെസ്റ്റ് ബാങ്ക് ജെനിനിലെ വാദി ബുർഖിൽ സൈനികനടപടിക്കിടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിശദീകരണവുമായി ഇസ്രായേലും രം​ഗത്തെത്തി.

സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി ഇസ്രയേൽ സമ്മതിച്ചു. അസ്മിയെ പിന്നീട് റെഡ് ക്രെസന്റിനു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ആംബുലൻസിലേക്ക് അസ്മിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സൈന്യം അനുവദിച്ചില്ലെന്ന് പലസ്തീന്‍കാരനായ ആംബുലൻസ് ഡ്രൈവറെ ഉദ്ധരിച്ചുകൊണ്ട് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide