ന്യൂഡല്‍ഹി: ലബനനില്‍ വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഒടുവില്‍ നടത്തിയ ആക്രമണത്തില്‍ 47 പേര് കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബാല്‍ബെക്ക് – ഹെര്‍മല്‍ മേഖലയിലായിരുന്നു ആക്രമണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഗവര്‍ണര്‍ ബാച്ചിര്‍ ഖോദര്‍ വ്യക്തമാക്കി.
ഇസ്രായേലി യുദ്ധവിമാനങ്ങള്‍ 13 ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആക്രമണം നടത്തിയെന്നും അഞ്ച് വ്യത്യസ്ത ജനവാസ മേഖലകളിലായാണ് ഇത്രയും മരണങ്ങള് സംഭവിച്ചതെന്നും ലെബനീസ് ആരോഗ്യ മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലബനനില്‍ 2023 ഒക്ടോബറിനു ശേഷം ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ 3583 പേര് കൊല്ലപ്പെടുകയും 15,244 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.