ന്യൂഡല്‍ഹി: ലെബനനില്‍ വീണ്ടും വ്യോമാക്രമണം. സെന്‍ട്രല്‍ ബയ്റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 22 പേര് കൊല്ലപ്പെട്ടതായി ലെബനന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 117 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലെബനനിലെ യുഎന്‍ സമാധാന സേനാ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ മാസം മുതല്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതിന് ശേഷം ലെബനീസ് തലസ്ഥാനത്തിന്റെ മധ്യഭാഗത്ത് നടക്കുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ഇത്.
ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയിലെ നേതാക്കളുടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ക്ക് വീണ്ടും ഹിസ്ബുള്ളയിലെ നേതാവിനെ ലക്ഷ്യം വച്ചായിരുന്നു പുതിയ ആക്രമണമെന്ന് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ ഒരു ലെബനീസ് സുരക്ഷാ ഉറവിടം വ്യക്തമാക്കി.