തേക്കടി സന്ദർശിക്കാനെത്തിയ ഇസ്രായേലി സഞ്ചാരികളെ കടയുടമ ഇറക്കിവിട്ടു, വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിതപ്പി

ഇടുക്കി: ഇടുക്കി തേക്കടിയിലെത്തിയ ഇസ്രായേൽ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് അപമാനിച്ച് ഇറക്കി വിട്ടതായി ആരോപണം. മറ്റ് വ്യാപാരികൾ പ്രശ്‌നത്തിൽ ഇടപെട്ടതോട കടയുടമകൾ സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

ആനവച്ചാലിന് സമീപത്തെ കരകൗശല വിൽപ്പന കേന്ദ്രത്തിൽ ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവമുണ്ടായത്. നടന്നു പോകുകയായിരുന്ന ഇവരെ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.

ഇവർ കരകൗശല വസ്തുക്കൾ കാണുന്നതിനിടെ സഞ്ചാരികൾ ഇസ്രായേൽ സ്വദേശികളാണെന്ന് കടയിലുള്ളവർക്ക് ബോധ്യമായി. തുടർന്ന് കടയിലെ ലൈറ്റണച്ച് ഇവരെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ, വിനോദസഞ്ചാരികൾ ഇക്കാര്യം തങ്ങളുടെ ഡ്രൈവറെ അറിയിച്ചു.ഡ്രൈവർ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ വിവരമറിയിക്കുകയും അവർ വിഷയത്തിൽ ഇടപെടുകയുമായിരുന്നു. തുടർന്ന് നടത്തിപ്പുകാർ വിനോദ സഞ്ചാരികളോട് മാപ്പ് പറഞ്ഞു.

Israel tourists face get out by shop owners in Thekkadi