ഗാസയില്‍ ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം; അമ്പതോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്, 250 ലധികം പേര്‍ക്ക് പരിക്ക്

ഗാസയില്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കനത്ത നാശം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.

ഒരേസമയം, കരമാര്‍ഗവും വ്യോമമാര്‍ഗവും ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിലെ ജലവിതരണ കേന്ദ്രങ്ങളടക്കം ലക്ഷ്യമാക്കിയാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതെന്ന് വിമർശനമുണ്ട്. ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിനുനേരെയടക്കം വ്യോമാക്രമണമുണ്ടായി. ഇവിടെ നാലുപേര്‍ കൊല്ലപ്പെട്ടു. റഫയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടതായും വിവരമുണ്ട്.

More Stories from this section

family-dental
witywide