ബെയ്‌റൂട്ട്: ചൊവ്വാഴ്ച ഇസ്രായേല്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുമുണ്ട്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്തവരും ഇതില്‍പ്പെടുന്നു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ പോലെ അറിയപ്പെടുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളെ മാത്രമല്ല, പരമ്പരാഗതമായി ഹിസ്ബുള്ളയുടെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ബെയ്റൂട്ടിന് തെക്ക് ചൗഫ് മേഖലയിലെ ഒരു പട്ടണത്തില്‍ നടന്ന ആക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
തലസ്ഥാനത്തിന് കിഴക്ക് പര്‍വതപ്രദേശമായ ആലി മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തില്‍ പലായനം ചെയ്ത ആളുകള്‍ അഭയം പ്രാപിച്ച വീടിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു.