ജറുസലം: വടക്കന്‍ ഗാസയില്‍ വ്യാപക വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ബെയ്റ്റ് ലഹിയ പട്ടണത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഇവിടുട്ടെ വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ഇതേ പട്ടണത്തില്‍ കഴിഞ്ഞ ദിവസവും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു.
മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗണ്‍, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളില്‍ ഇസ്രയേല്‍ സൈനികാക്രമണത്തില്‍ ഇതുവരെ 800 റോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.