തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം ; ടൗണ്‍ മേയറടക്കം 15 പേര്‍ കൊല്ലപ്പെട്ടു, വിമര്‍ശനവുമായി യു.എന്‍

ന്യൂഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മേയറുടെ നേതൃത്വത്തില്‍ യോഗം നടക്കുമ്പോള്‍ തെക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ടൗണ്‍ മേയറടക്കം 15 പേര്‍ കൊല്ലപ്പെട്ടു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ അടുത്തടുത്ത ദിവസങ്ങളില്‍ നടത്തിയത്. നബാത്തിയ നഗരത്തിലെ ആക്രമണത്തിലാണ് മേയര്‍ മേയര്‍ അഹമ്മദ് കാഹില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിനു പിന്നാലെ ലെബനനിലെ യുഎന്‍ പ്രത്യേക കോര്‍ഡിനേറ്റര്‍ ജെനൈന്‍ ഹെന്നിസ്-പ്ലാഷെര്‍ട്ട് ഇസ്രായേലിനെ വിമര്‍ശിച്ചു. മേയര്‍ അഹമ്മദ് കാഹിലിന്റെ കൊലപാതകം ഭയാനകമാണെന്ന് വിശേഷിപ്പിച്ച ജെനൈന്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഏതെങ്കിലും ലംഘനങ്ങള്‍ ‘പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ല’ എന്നും പറഞ്ഞു.

ബുധനാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരെങ്കിലും പ്രദേശത്ത് അവശേഷിക്കുന്ന സാധാരണക്കാര്‍ക്കുള്ള സഹായം ഏകോപിപ്പിക്കുന്ന മുനിസിപ്പല്‍ ജീവനക്കാരായിരുന്നുവെന്നാണ് വിവരം. ലെബനന്റെ താല്‍ക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും ആക്രമണത്തെ അപലപിച്ചു.

More Stories from this section

family-dental
witywide