ഗാസ സിറ്റി: അതേസമയം, വടക്കന്‍ ഗാസയിലെ കമല്‍ അദ്വാന്‍ ആശുപത്രിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. വെള്ളിയാഴ്ചയാണ് കമല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം കടന്നത്. ഒരു ദിവസത്തിനു ശേഷമാണ് പിന്‍വാങ്ങിയത്. മേഖലയില്‍ പ്രവര്‍ത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്.
ആശുപത്രിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ജീവനക്കാരില്‍ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടര്‍ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു.